HomeUncategorizedദുബായിലേക്കുള്ള നിങ്ങളുടെ വിസ റദ്ദാക്കപ്പെടാൻ 7 പുതിയ കാരണങ്ങൾ കൂടി; പ്രവാസികൾ അറിഞ്ഞിരിക്കുക

ദുബായിലേക്കുള്ള നിങ്ങളുടെ വിസ റദ്ദാക്കപ്പെടാൻ 7 പുതിയ കാരണങ്ങൾ കൂടി; പ്രവാസികൾ അറിഞ്ഞിരിക്കുക

ടൂറിസ്റ്റ് ആയും പ്രവാസിയായും ദുബായിൽ താമസിക്കാനായി നിരവധി അപേക്ഷകളാണ് ഓരോ വര്‍ഷവും അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സന്ദര്‍ക അല്ലെങ്കില്‍ ജോലി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ ആവശ്യമുള്ള അപേക്ഷകള്‍ പൂരിപ്പിച്ച്‌ നിങ്ങളുടെ പാസ്പോര്‍ട്ടുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, യു.എ.ഇ-യിലെ ഒരു ഹോസ്റ്റില്‍ നിന്നുള്ള ക്ഷണക്കത്ത്, തിരികെ പോകാനുള്ള ടിക്കറ്റ് (ടൂറിസ്റ്റ് വിസയ്ക്ക്) എന്നിവ നല്‍കണം. അതേസമയം പല കാരണങ്ങളാലും നിങ്ങളുടെ വിസ ചിലപ്പോള്‍ നിരസിക്കപ്പെട്ടേക്കാം. അത്തരത്തിലുള്ള ഏഴ് കാരണങ്ങളെ കുറിച്ച്‌ അറിയാം:-

നിങ്ങള്‍ക്ക് നേരത്തേ ഒരു റസിഡന്‍സ് വിസ ഉണ്ടായിട്ട് അത് റദ്ദാക്കാതെ രാജ്യം വിട്ടാല്‍ നിങ്ങളുടെ വിസ നിരസിക്കപ്പെടും. ഇതുകൊണ്ട് വീണ്ടും അംഗീകാരം ലഭിക്കാന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ മുന്‍ റെസിഡന്‍സി വിസ ക്ലിയര്‍ ചെയ്യണം.

കൈയ്യെഴുത്ത് പാസ്പോര്‍ട്ടുകള്‍ യുഎഇ ഇമിഗ്രേഷന്‍ സ്വയമേവ തള്ളിക്കളയും. ദുബായിയില്‍ മുന്‍കാലങ്ങളില്‍ ക്രിമിനല്‍, വഞ്ചന കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവരുടെ വിസ അപേക്ഷ സ്വീകരിക്കില്ല.

നേരത്തേ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ നല്‍കിയതിനു ശേഷം രാജ്യത്തേയ്ക്ക് വരാതിരുന്നവരുടെ അപേക്ഷ നിരസിക്കപ്പെടും. വീണ്ടും അംഗീകാരം ലഭിക്കാന്‍ നിങ്ങളുടെ പിആര്‍ഒ, ട്രാവല്‍ ഏജന്‍സി അല്ലെങ്കില്‍ സ്പോണ്‍സറോ എമിഗ്രേഷനില്‍ പോയി നേരത്തേ നല്‍കിയ വിസ അപേക്ഷ ക്ലിയര്‍ ചെയ്യണം.

ഒരു കമ്ബനി മുഖേന തൊഴില്‍ വിസയ്ക്കായി അപേക്ഷിച്ച അപേക്ഷ നല്‍കിയിട്ട് (ജോലിയുള്ള തൊഴില്‍ദാതാവ്) രാജ്യത്ത് പ്രവേശിക്കാത്ത അപേക്ഷകന്‍ ഒരു അംഗീകാരം ലഭിക്കാന്‍, ഒരു ട്രാവല്‍ ഏജന്‍സിയോ അല്ലെങ്കില്‍ സ്പോണ്‍സറോ എമിഗ്രേഷനില്‍ പോയി നേരത്തേ നല്‍കിയ വിസ അപേക്ഷ ക്ലിയര്‍ ചെയ്യണം. പേര്, പാസ്പോര്‍ട്ട് നമ്ബര്‍, പ്രൊഫഷണല്‍ കോഡ് എന്നിവ രേഖപ്പെടുത്തിയില്‍ പിഴവ് സംഭവിച്ചാല്‍ വിസ അപേക്ഷ അംഗീകാരം നേടുന്നതില്‍ കാലതാമസമുണ്ടാകാം അല്ലെങ്കില്‍ പാസ്പോര്‍ട്ട് നിരസിക്കുകയോ ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments