HomeUncategorizedനിങ്ങളുടെ ഫോൺ വിൽക്കാൻ പോവുകയാണോ; അതിനുമുൻപ് തീർച്ചയായും ഈ നാലുകാര്യങ്ങൾ അറിഞ്ഞിരിക്കണം

നിങ്ങളുടെ ഫോൺ വിൽക്കാൻ പോവുകയാണോ; അതിനുമുൻപ് തീർച്ചയായും ഈ നാലുകാര്യങ്ങൾ അറിഞ്ഞിരിക്കണം

മിക്ക ആളുകളും തങ്ങളുടെ ഫോണുകള്‍ പരമാവധി ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ഒക്കെ ഉപയോഗിക്കുന്നവരാണ്. അതിനുള്ളില്‍ തന്നെ ആ ഫോണ്‍ വിറ്റ് പുതിയ ഫോണ്‍ മാറ്റിവാങ്ങുന്നു. എന്നാല്‍ ഇവിടെ വേണ്ടത്ര ശ്രദ്ധയില്ലാതെ നിങ്ങളുടെ ഫോണ്‍ കൊടുക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും മറ്റുള്ളവരിലേക്ക് എത്തും എന്നത് അല്പം പ്രശ്നം നിറഞ്ഞ ഒരു കാര്യമാണ്. അതിനാല്‍ ഒരു ഫോണ്‍ കൊടുക്കും മുമ്ബ് എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഇന്നിവിടെ.

ഡാറ്റ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് എങ്ങനെ?
ഫോണ്‍ മെമ്മറിയില്‍ ഉള്ള ഫയലുകള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താല്‍ എല്ലാം ആയി എന്ന് കരുതുന്നവര്‍ ഇന്നുമുണ്ട്. ഇത്തരം മണ്ടത്തരങ്ങളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ടവരുടെ പല ഫോട്ടോസും വിഡിയോസും ഇന്റര്‍നെറ്റില്‍ പടര്‍ന്നു ജീവിതം വരെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക. അത്കൊണ്ട് ഏതൊക്കെ വിധത്തില്‍ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

ആവശ്യമുള്ളവ ബാക്കപ്പ് ചെയ്യുക

ഫോണ്‍ മെമ്മറിയില്‍ ഉള്ള ആവശ്യമുള്ള ഫയലുകള്‍ മെമ്മറി കാര്‍ഡിലേക്കോ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മാറ്റുക. കോപ്പി ചെയ്ത ശേഷം ഫോണ്‍ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം ഒരു മെമ്മറി സ്റ്റോറേജിലെ ഫയല്‍ ഡിലീറ്റ് ചെയ്താലും റിക്കവര്‍ ചെയ്തെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ കട്ട് ചെയ്ത ഫയല്‍ തിരിച്ചെടുക്കാന്‍ അത്ര പെട്ടെന്ന് സാധിക്കില്ല.

ഫാക്ടറി റീസെറ്റ് ചെയ്യല്‍

ആന്‍ഡ്രോയിഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. സെറ്റിങ്സില്‍ ഫാക്ടറി ഡാറ്റ റീസെറ്റ് ഓപ്ഷന്‍ ആണ് ഉപയോഗിക്കേണ്ടത്. ഫോണ്‍ മെമ്മറിയില്‍ ഉള്ള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാല്‍ അതും കൂടെ ചേര്‍ത്ത് വേണം ഫോര്‍മാറ്റ്/ ഫാക്ടറി റീസെറ്റ് ചെയേണ്ടത്. ഇത് കൂടാതെ ഫോണിന്റെ റിക്കവറി ഓപ്ഷന്‍സ് വഴിയും ഇത് ചെയ്യാവുന്നതാണ്.

വാട്സാപ്പ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണില്‍ ഈ ബാക്കപ്പ് റീസ്റ്റോര്‍ കൊടുത്ത് കൊണ്ട് തന്നെ വാട്സാപ്പ് ഉപയോഗിച്ച്‌ തുടങ്ങാം.

ഫോണില്‍ സേവ് ചെയ്ത നമ്ബറുകള്‍ ഗൂഗിള്‍ കോണ്‍ടാക്‌ട്സിലേക്ക് സേവ് ചെയ്യുക. ഇതൊരു ശീലമാക്കിയാല്‍ നിങ്ങളുടെ കോണ്‍ടാക്‌ട്സ് ഏത് ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്ക് എടുക്കാന്‍ പറ്റും.

മെമ്മറി കാര്‍ഡില്‍ ഇനി കോപ്പി ചെയ്തു വെക്കാന്‍ സ്ഥലമില്ല എങ്കില്‍ ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ അതിലേക്ക് സേവ് ചെയ്തു വെക്കാം. പിന്നീട് നിങ്ങള്‍ക്ക് അത് എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments