HomeUncategorizedഇരുപത് തൊഴിലുകൾ സ്വദേശിവത്കരണത്തിൽ നിന്നും ഒഴിവാക്കി സൗദി; പ്രവാസികൾക്ക് ആശ്വാസം

ഇരുപത് തൊഴിലുകൾ സ്വദേശിവത്കരണത്തിൽ നിന്നും ഒഴിവാക്കി സൗദി; പ്രവാസികൾക്ക് ആശ്വാസം

സൗദിയില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലയിലെ ഇരുപത് തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി. മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. താഴേതട്ടിലുള്ള ജോലികള്‍ക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30 മുതലാണ് മത്സ്യബന്ധന മേഖലയില്‍ സ്വദേശിവത്ക്കരണം പ്രാബല്ല്യത്തിലായത്.

മത്സ്യബന്ധനം, കൃഷി, കന്നുകാലി കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട 20 തൊഴിലുകളാണ് സൗദിവത്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയത്. മത്സ്യബന്ധനത്തിന് പോകുന്ന ഓരോ ബോട്ടിലും കുറഞ്ഞത് ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതായിരുന്നു ചട്ടം. നിയമം പാലിക്കാതെ കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നുണ്ട്. പുതിയ മാറ്റം ഇവര്‍ക്ക് ആശ്വാസമാകും. കാര്‍ഷികമേഖലയില്‍ ആധുനിക സംവിധാനങ്ങളുപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകളനുവദിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments