പിറന്നാള്‍ ദിനത്തില്‍ വാക്കു പാലിച്ച് സുരേഷ് ഗോപി; അമേയയ്ക്ക് പുതു ജീവൻ !; കയ്യടിച്ച് ലോകം !

21

പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ അമേയയുടെ ചികിത്സാച്ചെലവിനുള്ള പണത്തിന് വേണ്ടിയാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ നിമ്മി കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ക്ലബ് ഫൂട്ട് എന്ന അസുഖത്തെത്തുടര്‍ന്ന് അമേയയ്ക്ക് 3 സര്‍ജറികള്‍ നടത്തിയിരുന്നു. 4ാമത്തെ സര്‍ജറിക്കുള്ള പണത്തിന് വേണ്ടിയാണ് താനെത്തിയതെന്ന് നിമ്മി പറഞ്ഞിരുന്നു. അന്ന് കുറഞ്ഞ തുകയായിരുന്നു നമിമ്മിക്ക് ലഭിച്ചത്. സമ്മാനത്തുക കുറവാണെങ്കിലും മകളുടെ ഓപ്പറേഷന്‍ നടക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം അതിനുള്ള കാര്യങ്ങള്‍ ചെയ്തത്.

അമേയയുടെ ഓപ്പറേഷനു വഴിതേടി അമ്മ മഴവിൽ മനോരമയിലെ ” നിങ്ങൾക്കുമാകാം കോടീശ്വരൻ ‘ പരിപാടിയിൽ പങ്കെടുത്തിരുന്നു . 80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ അമ്മയ്ക്ക് അടുത്ത ഉത്തരം തെറ്റായപ്പോൾ സമ്മാനം 10000 രൂപയായി ചുരുങ്ങി . പക്ഷേ , സുരേഷ്ഗോപി വാക്കു നൽകി, മോളുടെ ഓപ്പറേഷൻ മുടങ്ങില്ല ഞാനേറ്റു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏർപ്പാടാക്കി.അമേയയുടെ സർജറിയും സുരേഷ്ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു. താരം അത് അക്ഷരാർഥത്തിൽ ആഘോഷമാക്കി മാറ്റി.