HomeFaithമാതാവിന്റെ കണ്ണിൽ നിന്നും സുഗന്ധമുള്ള കണ്ണീര്‍ ഒഴുകുന്നു; അത്ഭുതം കാണാൻ പള്ളിയിലേക്ക് ഭക്തജനപ്രവാഹം; വീഡിയോ കാണാം

മാതാവിന്റെ കണ്ണിൽ നിന്നും സുഗന്ധമുള്ള കണ്ണീര്‍ ഒഴുകുന്നു; അത്ഭുതം കാണാൻ പള്ളിയിലേക്ക് ഭക്തജനപ്രവാഹം; വീഡിയോ കാണാം

മെക്സിക്കോയിൽ മാതാവിന്റെ പ്രതിമയില്‍ നിന്ന് സുഗന്ധമുള്ള കണ്ണീര്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്. ന്യൂ മെക്‌സികോയിലെ ഹോബ്‌സിലുള്ള ഔവര്‍ ലേഡി ഓഫ് ഗ്വാഡലുപെ ചര്‍ച്ചിലാണ് അത്ഭുതപ്രതിഭാസം. കണ്ണീര്‍ തുടച്ചാലും വീണ്ടും കണ്ണീര്‍ ഒഴുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്ഭുത പ്രതിഭാസത്തെ തുടര്‍ന്ന് വിശ്വാസി പ്രവാഹമായതോടെ ക്രൈസ്തവ ദേവാലയം 24 മണിക്കൂറും തുറന്നിട്ട നിലയിലാണ്.

ഇതേക്കുറിച്ച് അന്വേഷിച്ച് അത്ഭുതമാണോ എന്ന് സ്ഥിരീകരിക്കാന്‍ കത്തോലിക്കാസഭ പ്രത്യേകം സമിതിയെ നിയോഗിച്ചു. പ്രതിമയിലെ കണ്ണീരിനുപിന്നിലെ കാരണമറിയുന്നതിനായി ന്യൂ മെക്‌സിക്കോയിലെ ഡയോസിസ് ഓഫ് ലാസ് ക്രൂസെസ് സംഘം പരിശോധനകള്‍ ആരംഭിച്ചു. പ്രതിമ എവിടെ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നതടക്കമുള്ള അടിസ്ഥാന കാര്യങ്ങള്‍ അന്വേഷണസമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. മാതാവിന്റെ പ്രതിമയില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ് ഇവിടേക്ക് വിശ്വാസിപ്രവാഹം ഒഴുകുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments