HomeFaithമസ്തിഷ്കമരണത്തിനു ശേഷം അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങവേ ബാലന് അത്ഭുത രോഗസൗഖ്യം; ഭൂമിയിലേക്ക് തിരിച്ചെത്തിയ പതിമൂന്നുകാരന്റെ സ്വര്‍ഗ്ഗാനുഭവ...

മസ്തിഷ്കമരണത്തിനു ശേഷം അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങവേ ബാലന് അത്ഭുത രോഗസൗഖ്യം; ഭൂമിയിലേക്ക് തിരിച്ചെത്തിയ പതിമൂന്നുകാരന്റെ സ്വര്‍ഗ്ഗാനുഭവ സാക്ഷ്യം

ബ്രെയ്ന്‍ ഡെത്ത് സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരു പതിമൂന്നുകാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവസാക്ഷ്യമാണിത്. അലാബാമയിലെ ട്രെന്‍ടണ്‍ മക് കിന്‍ലിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതിനൊപ്പം തനിക്ക് സ്വര്‍ഗ്ഗാനുഭവം ഉണ്ടായി എന്നും അവകാശപ്പെടുന്നത്. താന്‍ സ്വര്‍ഗ്ഗത്തിലെത്തിയെന്നും ഇരുണ്ട പുരുഷരൂപവും നീണ്ട താടിയുമായി ഈശോയെ കണ്ടുവെന്നുമാണ് ജീവിതത്തിലേക്ക് തിരികെ വന്ന ഈ പയ്യന്‍ അവകാശപ്പെടുന്നത്. തനിക്ക് മുമ്പ് ജനിച്ച് മരിച്ചുപോയ തന്റെ കൂടപ്പിറപ്പുകളെയും സ്വര്‍ഗ്ഗത്തില്‍ വച്ച് കണ്ടുവെന്ന് ഇവന്‍ അവകാശപ്പെടുന്നു.

ഡോക്ടഴേസ് മരണം സുനിശ്ചിതമെന്ന് വിധിയെഴുതിയതിനാല്‍ കുട്ടിയുടെ അവയവങ്ങള്‍ മറ്റ് അഞ്ച്കൂട്ടികള്‍ക്ക് ദാനം ചെയ്യാനുള്ള നടപടികള്‍ വരെ കൈക്കൊണ്ടിരുന്നു. അപ്പോഴാണ് എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് ട്രെന്‍ടണ്‍ ജീവിതത്തിലേക്ക തിരികെവന്നത്.

കുട്ടി പതിനഞ്ച് മിനിറ്റോളം മരിച്ചുപോയിരുന്നുവെന്ന് തന്നെയാണ് അമ്മ ജെന്നിഫര്‍ അവകാശപ്പെടുന്നത്. അവര്‍ തന്നെയാണ് തന്റെ മകന്റെ ഡെത്ത് നിയര്‍ എക്‌സ്പീരീയന്‍സ് മാധ്യമങ്ങളെ അറിയിച്ചതും. ഞങ്ങളുടെ ഈ കഥ അനേകരെ സ്വാധീനിക്കുകയും അവരുടെ ജീവിതങ്ങള്‍ക്ക് മാറ്റംവരുത്തുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ദൈവത്തിന്റെ അത്ഭുതമാണ്..അവിടുത്തോട് ഞങ്ങള്‍ എക്കാലവും നന്ദിയുള്ളവരായിരിക്കും. മദേഴ്‌സ് ഡേ ആശംസകള്‍ എല്ലാ അമ്മമാര്‍ക്കും അറിയിച്ചുകൊണ്ടുള്ളകുറിപ്പില്‍ ജെന്നിഫര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments