പിശാചുബാധിതനെ സുഖപ്പെടുത്താൻ മാതാവ് സ്വർഗ്ഗത്തിൽനിന്നു നേരിട്ടെത്തിയ അനുഭവം; വിശുദ്ധ ഡൊമിനിക്കിന്റെ വെളിപ്പെടുത്തൽ

പിശാചുബാധിതനെ സുഖപ്പെടുത്താൻ മാതാവിന്റെ സ്വർഗീയ സാന്നിധ്യം സഹായകരമായ അനുഭവം സെന്റ് ഡൊമിനിക് വെളിപ്പെടുത്തിയത് കണ്ടെത്തി. പിശാചുബാധിതനായ യുവാവ് തന്നോട് മാതാവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് സംസാരിച്ചത് വിശുദ്ധം രേഖപ്പെടുത്തിയാണ് കണ്ടെത്തിയത്. അതിന്റെ സംക്ഷിപ്തരൂപം ചുവടെ:

വിശുദ്ധ ഡൊമിനിക്ക് ഒരിക്കൽ പരിശുദ്ധ ജപമാലയെക്കുറിച്ചു പ്രഘോഷിച്ചു കൊണ്ടുരിക്കുകയായിരിന്നു. ഏകദേശം പന്ത്രണ്ടായിരത്തിലധികം ആളുകൾ പ്രസംഗം കേൾക്കുവാൻ എത്തിയിരിന്നു. അപ്പോൾ വിശുദ്ധ ഡൊമിനികിന്റെ അടുത്തു 15,000 ൽ അധികം പിശാചുക്കൾ ആവേശിച്ചിരുന്ന ഒരു മനുഷ്യനെ കൊണ്ടുവന്നു. വിശുദ്ധ ഡൊമിനിക്ക് തന്റെ ജപമാല ആ മനുഷ്യന്റെ കഴുത്തിലിട്ടു. പിന്നെ ചോദിച്ചു. സ്വർഗത്തിലെ സകല വിശുദ്ധരിലും വച്ചു അവർ ഏറ്റവും ഭയപ്പെടുന്നതാരെയാണെന്നും, അതുകൊണ്ടും മനുഷ്യരാൽ ഏറ്റവുമധികം സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെടെണ്ടതാരാണെന്നും തന്നോടു
പറയുവാൻ അദ്ദേഹം പിശാചുക്കളോടു ആവശ്യപ്പെട്ടു.
.
ഇതു കേട്ട അവ ഭീതിപ്പെടുത്തുംവിധം അലമുറയിടാൻ തുടങ്ങി. അവിടെ നിന്നിരിന്ന ഭൂരിഭാഗം ആളുകളും ഭയത്താൽ തളർന്ന് നിലം പതിച്ചു. മറുപടി ഒഴുവാക്കുവാൻ പിശാചുക്കൾ തന്ത്രം മുഴുവൻ ഉപയോഗിച്ചു. വളരെ സഹതാപം തോന്നിപ്പിക്കുന്ന വിധത്തിൽ വിതുമ്പി കരഞ്ഞു കൊണ്ടു പറഞ്ഞു.
.
“ഡൊമിനിക്ക്… ഡോമിനിക്ക്… ഞങ്ങളോട് കരുണ തോന്നണമേ, ഞങ്ങളുടെ മേൽ അലിവു തോന്നണമേ, ഈ ദുഷ്ടാരൂപികളുടെ ആർദ്രഭാവത്താൽ അല്പ്പംപോലും ദയകാട്ടതെ, വിശുദ്ധ ഡൊമിനിക്ക് പറഞ്ഞു. തന്റെ ചോദ്യത്തിന് മറുപടി നല്കാതെ അവയെ വിട്ടയക്കുകയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ആ സമയം പിശാചുക്കൾ ഇങ്ങനെ പറഞ്ഞു കരഞ്ഞു, ഡൊമിനിക്ക് ഞങ്ങൾ അങ്ങയോട് കേണപേക്ഷിക്കുന്നു ഈ മനുഷ്യന്റെ ശരീരത്തിൽനിന്നും ഞങ്ങൾ വിട്ടുപോകട്ടെ, ദയവുചെയ്ത് ഇനിയും കൂടുതൽ ഞങ്ങളെ പീഡിപ്പിക്കരുത്, ഞങ്ങളുടെ മേൽ അലിവുണ്ടാകണമേ. “ശ്രവിക്കപ്പെടുവാൻ അർഹരല്ലാത്ത ദുർഭഗരായ ദുഷ്ടാരൂപികളെ നിങ്ങൾക്കു ദുരിതം” എന്നു പറഞ്ഞിട്ട് വിശുദ്ധ ഡൊമിനിക്ക് മുട്ടുകുത്തി മാതാവിനോടു ഇപ്രകാരം പ്രാർത്ഥിച്ചു.

“ഓ, ജ്ഞാനത്തിന്റ ഏറ്റം യോഗ്യയായ മാതാവേ, പൂർണമായ സത്യം ഇപ്പോൾ ഇവിടെ ഈ ജനക്കുട്ടത്തിന് മുമ്പിൽ വച്ചു ഉദ്ഘോഷിക്കുവാൻ അങ്ങയുടെ ശത്രൂക്കളെ നിർബന്ധിക്കണമേയെന്ന് ഞാൻ അങ്ങയോട് യാചിക്കുന്നു…” ഉടനെ ഒരുകൂട്ടം മാലാഖമാരാൽ വലയം ചെയ്യപ്പെട്ട് പരിശുദ്ധ കന്യകാമറിയം അവിടെയെത്തി. കൈയിൽ പിടിച്ചിരുന്ന സ്വർണദണ്ഡുകൊണ്ടു പൈശാചിക ആവേശനമുണ്ടായിരിന്ന ആ മനുഷ്യനെ പ്രഹരിച്ചിട്ട് മാതാവ് പറഞ്ഞു എന്റെ ദാസനായ ഡൊമിനിക്കിന് ഉടൻ മറുപടി നല്കുക.
.
അപ്പോൾ പിശാചുക്കൾ അലറികൊണ്ടു വിളിച്ചു പറഞ്ഞു……
**************
ഞങ്ങളുടെ ശത്രൂവും അധ:പതനവും നാശവുമായ അങ്ങു ഇത്രമാത്രം ദാരുണമായി ഞങ്ങളെ പീഡിപിക്കുന്നതിനുവേണ്ടി മാത്രം സ്വർഗത്തിൽനിന്നും വന്നതെന്തിന് ?
.
നരകത്തിന്റെ വായിൽനിന്നു പാപികളെ പിടിച്ചുമാറ്റുന്ന പാപികളുടെ സങ്കേതമേ സ്വർഗത്തിലെക്കുള്ള സുനിശ്ചിത പാതയേ, ഞങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും ആ പൂർണ സത്യംഞങ്ങൾ പറയണമോ?
.
ഞങ്ങളുടെ ലജ്ജയുടെയുംനാശത്തിന്റെയും കാരണക്കാരൻ ആരെന്ന് സക‌ലരുടെയും മുമ്പിൽ ഞങ്ങൾ ഏറ്റുപറയണമോ??

യേശുക്രിസ്തു‌വിന്റെ മാതാവ് സർവശക്തയാണ്. അവൾക്ക്‌ തന്റെ ദാസരെ നരകത്തിൽ പതിക്കുന്നതിൽനിന്നും രക്ഷിക്കാനാകും. ഞങ്ങളുടെ തന്ത്രങ്ങളുടെയും നിഗുഡതകളുടെയും അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യനാണവൾ. പരിശുദ്ധ ത്രിത്വത്തിന് അവൾ സമർപ്പിക്കുന്ന ഒരേ ഒരു നെടുവീർപ്പ്‌ സകല വിശുദ്ധരുടെയും സകല പ്രാർത്ഥനകളേക്കാളും വലുതാണ്‌.
.
സ്വർഗത്തിലെ സകല വിശുദ്ധരേക്കാൾ കൂടുതൽ ഞങ്ങൾ അവളെ ഭയപ്പെടുന്നു. അവളുടെ ശക്തി ഞങ്ങളുടെ ശക്തിക്കെതിരായി നിർത്തിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ എത്രയോ നാൾ മുമ്പേ സഭയെ കീഴടക്കി അതിനെ നശിപ്പിക്കുമായിരുന്നു. തുടർന്നു വിശുദ്ധ ഡൊമിനിക്ക് ജനക്കുട്ടത്തോട് ചേർന്ന് വളരെ സാവധാനത്തിലും വലിയ ഭക്തിയോടും കൂടി ജപമാല ചൊല്ലി. അപ്പോൾ അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു….
.
ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലിയപ്പോഴും പിശാചിന്റെ ആവേശനമുണ്ടായിരുന്ന ആ മനുഷ്യന്റെ ശരീരത്തിൽനിന്നും ചുട്ടുപഴുത്ത കൽക്കരിയുടെ രൂപത്തിൽ ഓരോ വലിയകൂട്ടം പിശാചുക്കൾ പുറത്തു പോകാൻ തുടങ്ങി. ഇങ്ങനെ എല്ലാ പിശാചുക്കളും പുറത്തക്കപ്പെട്ടു ആ മനുഷ്യൻ പൂർണമായും വിമോചിതനായപ്പോൾ പരിശുദ്ധ കന്യക അവിടെ കൂടിയിരിന്ന ജനങ്ങൾക്ക്‌ ആശീർവാദം നല്കി. ഈ അത്ഭുത സംഭവം നിമിത്തം അനേകം പാഷണ്ഡികൾ മാനസാന്തരപ്പെട്ടു പരിശുദ്ധജപമാല സഹോദരസംഘത്തിൽ അംഗങ്ങളായി ചേർന്നു.