HomeFaithമരണത്തിന്റെ മുന്നിൽ നിന്നും പരി. ദൈവമാതാവ് ഈ സഹോദരങ്ങളെ അത്ഭുതകരമായി രക്ഷിച്ചു; അനുഭവം കേൾക്കാം

മരണത്തിന്റെ മുന്നിൽ നിന്നും പരി. ദൈവമാതാവ് ഈ സഹോദരങ്ങളെ അത്ഭുതകരമായി രക്ഷിച്ചു; അനുഭവം കേൾക്കാം

ചെറുപ്പത്തില്‍ ഉണ്ടായ കടുത്ത രോഗബാധയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിനെ തുടര്‍ന്നു പരിശുദ്ധ കന്യകാമാതാവിനായി ജീവിതം സമര്‍പ്പിക്കപ്പെട്ട ഇരട്ട സഹോദരങ്ങള്‍ സന്യാസ ജീവിതത്തിലൂടെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നു. ഇരട്ട സഹോദരങ്ങളായ ക്രിസ്റ്റ്യന്‍ മോയയും, സഹോദരിയായ മോണിക്കാ മോയയുമാണ്‌ ജീവന്‍ തന്ന ദൈവത്തിന് ജീവിതം സമര്‍പ്പിച്ച് പൗരോഹിത്യ, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു സാക്ഷ്യമേകുന്നത്. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എ‌സി‌ഐ പ്രെസ്നാക്ക് നല്‍കിയ അഭിമുഖം വഴിയായാണ് ഇവരുടെ ജീവിതസാക്ഷ്യം പുറത്തുവരുന്നത്.

1974 ജനുവരി 15-ന് ചിലിയിലെ വാല്‍പരൈസ മേഖലയിലുള്ള സാന്‍ അന്റോണിയോയിലാണ് ക്രിസ്റ്റ്യന്‍-മോണിക്ക സഹോദരങ്ങളുടെ ജനനം. ജനിച്ച് മൂന്ന്‍ മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് കടുത്ത ന്യൂമോണിയ പിടിപ്പെട്ടു. രക്തം മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനുമുന്‍പ് മൂത്ത മകനെ നഷ്ടപ്പെട്ട അവരുടെ അമ്മക്ക് അത് നടുക്കമായിരുന്നു. തന്റെ ഇരട്ട കുഞ്ഞുങ്ങളെ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായെന്ന്‍ ആ അമ്മ സംഗ്രഹിച്ചു.

തുടര്‍ന്നു ദൈവമാതാവിന്റെ മാദ്ധ്യസ്ഥം യാചിച്ച അവള്‍ കുഞ്ഞുങ്ങളുടെ അത്ഭുത രോഗസൗഖ്യത്തിനു സാക്ഷിയാകുക ആയിരുന്നു. ഇതിന് കൃതജ്ഞതയായി ആ അമ്മ കുഞ്ഞുങ്ങളെ ‘നുയെസ്ട്രാ സെനോര പുരിസിമ ഓഫ് ലൊ വാസ്ക്യൂസ്’ (പരിശുദ്ധയായ നമ്മുടെ മാതാവ്) എന്ന പരിശുദ്ധ കന്യകാമറിയത്തിനായി സമര്‍പ്പിച്ചു. കേൾക്കുമ്പോൾ ആകസ്മികമായി തോന്നാമെങ്കിലും അന്ന് മാതാവിനായി സമര്‍പ്പിക്കപ്പെട്ട ആ മക്കളിന്ന്‍ പുരോഹിതനും കന്യാസ്ത്രീയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments