HomeFaithയേശുക്രിസ്തു കൊല്ലപ്പെട്ടത് എങ്ങിനെയെന്നറിയാൻ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി; അത്ഭുതകരമായ ആ തെളിവുകൾ ഇതാ

യേശുക്രിസ്തു കൊല്ലപ്പെട്ടത് എങ്ങിനെയെന്നറിയാൻ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി; അത്ഭുതകരമായ ആ തെളിവുകൾ ഇതാ

യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ഒടുവില്‍ ശാസ്ത്രീയ തെളിവുണ്ടായിരിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ വിരളമായിരുന്നു. എന്നാല്‍ ഈ വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവേകുന്ന ഒരാളുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ശവക്കല്ലറയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തി. 2000 വര്‍ഷം മുമ്ബ് കാല്‍പ്പാദത്തിലൂടെ ഇരുമ്ബാണി തുളച്ച്‌ കയറിയ അസ്ഥിക്കൂടമാണ് ഖനനവേളയില്‍ ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്.

ഈശോയുടെ കുരിശുമരണം സംബന്ധിച്ച രണ്ടാമത്തെ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ കോ-ഓഥറായ യൂണിവേഴ്സിറ്റിഓഫ് ഫെറാറയിലെ ഉര്‍സുല തുന്‍ ഹോഹെന്‍സ്റ്റെയിന്‍ വെളിപ്പെടുത്തുന്നു. കണ്ടെത്തിയിരിക്കുന്ന എല്ലിന്റെ ഉപരിതലം വളരെ അവ്യക്തമായിരിക്കുന്നതിനാല്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നും ഉര്‍സുല പറയുന്നു.

കുരിശിലേറ്റിയുള്ള ശിക്ഷയുടെ ഭൗതികാവശിഷ്ടം ഇത്തരത്തില്‍ കണ്ടെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. ആണിയടിച്ചതിന്റെ അവശിഷ്ടം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുരിശിലേറ്റുന്ന രീതിയെക്കുറിച്ച്‌ നിര്‍ണായകമായ ചില പാഠങ്ങളാണ് ഇതിലൂടെ മനസിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിരിക്കുന്നത്. കുരിശിലേറ്റലിനായി റോമാക്കാര്‍ ഉപയോഗിച്ചിരുന്ന മരക്കുരിശുകള്‍ എളുപ്പം ജീര്‍ണിച്ച്‌ മണ്ണില്‍ ലയിക്കുന്നതിനാല്‍ കുരിശേറ്റങ്ങളുടെ തെളിവുകള്‍ വളരെ അപൂര്‍വങ്ങളായി മാറുകയായിരുന്നു. കുരിശിലേറ്റിയുള്ള വധശിക്ഷ ഏറ്റവും ക്രൂരവും വേദനാജനകവുമായിരുന്നുവെന്നാണ് റോമന്‍ പ്രഭാഷകനായ സിസെറോ എടുത്ത് കാട്ടുന്നത്. നിലവിലെ അസ്ഥിക്കൂടം കണ്ടെത്തിയിരിക്കുന്നത് വെനീസില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമായ പോ വാലിയിലെ ശവകുടീരത്തില്‍ നിന്നാണ്.

റോമന്‍ ബ്രിക്സിനും ടൈലുകള്‍ക്കുമിടയില്‍ ഇത് കണ്ടെത്തിയതിനാലാണ് ഇത് റോമന്‍ കാലത്തേതാണെന്ന് അനുമാനം ചെയ്തിരിക്കുന്നത്. ഇവിടെ കുരിശിലേറ്റപ്പെട്ടത് 30നും 34നും ഇടയില്‍ പ്രായമുള്ളയാളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് മുമ്ബ് 1968ല്‍ ജെറുസലേമിലെ ഒരു ശവകുടീരത്തില്‍ നിന്നായിരുന്നു ഇതിന് മുമ്ബ് ഇത്തരം തെളിവ് ലഭിച്ചിരുന്നത്. എന്നാല്‍ കുരിശിലേറ്റി കൊന്നുവെന്ന് കരുതപ്പെടുന്ന യഹൂദന്റെ മൃതദേഹത്തിലെ വെറുമൊരു നഖം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments