HomeFaith6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഒന്നര വര്‍ഷത്തിനുശേഷവും പോറല്‍പോലും എല്‍ക്കാതെ അത്ഭുതമായി തിരുവോസ്തി

6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ഒന്നര വര്‍ഷത്തിനുശേഷവും പോറല്‍പോലും എല്‍ക്കാതെ അത്ഭുതമായി തിരുവോസ്തി

2016 ഒക്ടോബര്‍ 30-നാണ് മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. അര്‍ക്വാട്ടായിലും സമീപ പ്രദേശങ്ങളിലും കടുത്ത നാശനഷ്ടമാണ് ഭൂകമ്പം വരുത്തിവെച്ചത്. മധ്യ ഇറ്റലിയിലുണ്ടായ ഈ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ദേവാലയത്തില്‍ നിന്നും പോറല്‍പോലും എല്‍ക്കാത്ത തിരുവോസ്തി അത്ഭുതകരമായി കണ്ടെത്തി. 2016-ല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ‘അര്‍ക്വാട്ടാ ഡെല്‍ ട്രോന്റോ’ ഇടവക ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ സക്രാരിയില്‍ നിന്നും ലഭിച്ച ഈ തിരുവോസ്തികളുടെ നിറത്തിലോ ഗന്ധത്തിലോ, ആകൃതിയിലോ യാതൊരു മാറ്റവും വന്നിട്ടില്ല.

സാധാരണഗതിയില്‍ കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരുവോസ്തികളില്‍ മാറ്റമുണ്ടാകുകയോ അവയുടെ ആകൃതിയില്‍ വ്യത്യാസം വരുകയോ സംഭവിക്കാറുണ്ട്. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും തിരുവോസ്തികള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നതാണ് അത്ഭുതം. പുതുമയുള്ളതെന്ന് തോന്നിപ്പിക്ക വിധത്തിലാണ് തിരുവോസ്തികള്‍ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. നാല്‍പ്പതോളം തിരുവോസ്തികളാണ് കണ്ടെത്തിയിരിക്കുന്നത്. 1730-ല്‍ സിയന്നായില്‍ സംഭവിച്ച അത്ഭുതത്തിന് സമാനമായ അത്ഭുതമാണിതെന്നു തിരുവോസ്തി കണ്ടെത്തിയ ഫാ. ഡോണ്‍ ആഞ്ചെലോ സിനാക്കോട്ടി എന്ന വൈദികന്‍ പറഞ്ഞു.

Courtesy: pravachakashabdam 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments