ഇതാ അത് അടുത്തെത്തി; ഫാ. ഡൊമിനിക് വാളംനാലിലൂടെ ദൈവാത്മാവിന്റെ അത്ഭുത വെളിപ്പെടുത്തൽ; അതിപ്രധാനമായ ആ വെളിപ്പെടുത്തലിന്റെ വീഡിയോ കാണാം

31

ഇത്‌ അവസാനനാളുകൾ. സദാ ജാഗരൂകരായിരിക്കാൻ പ്രശസ്ത സുവിശേഷകൻ ഫാ.ഡൊമിനിക് വാളംനാലിലൂടെ ദൈവാത്മാവിന്റെ വെളിപ്പെടുത്തൽ. 2018 ഡിസംബറിനു ശേഷം കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നു. ഇതിനു മുന്നോടിയായി സഭയിൽ വിശുദ്ധരായ കൂടുതൽ വൈദികർ ഉണ്ടാകും. വിശ്വാസികൾ ലൗകികകാര്യങ്ങൾക്ക് പിന്നാലെ ഓടാതെ കൂടുതൽ കുർബാനയിൽ പങ്കെടുത്ത്‌ പ്രാർഥനയിലും , ഏറ്റവും വിശുദ്ധിയിലും ജീവിക്കണെമന്നു അച്ഛൻ മുന്നറിയിപ്പ് നൽകുന്നു. മാതാവിന്റെ കണ്ണിൽനിന്നും വരുന്ന കണ്ണുനീരും രക്തവും വരുന്ന സംഭവങ്ങൾ വരാനിരിക്കുന്ന കൂടുതൽ ദുരന്തങ്ങളുടെ മുന്നോടിയാണ്. ധ്യാനങ്ങളുടെ എണ്ണം കുറച്ച് പ്രാർത്ഥനയ്ക്കായി കൂടുതൽ സമയം കണ്ടെത്താൻ അച്ചന് ആത്മാവിന്റെ വെളിപ്പെടുത്തൽ ലഭിച്ചു. വിശ്വാസികൾക്ക് അതിപ്രധാനമായ ആ വെളിപ്പെടുത്തലിന്റെ വീഡിയോ കാണാം.