” ഒരാൾ എന്റെ വാട്സാപ്പ് ഹാക്കുചെയ്ത് അശ്ലീല വിഡിയോകൾ അയയ്ക്കുന്നു” വെളിപ്പെടുത്തലുമായി യുവനടി !

50

വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി ടെലിവിഷൻ നടി തേജസ്വി പ്രകാശ്. തന്റെ അക്കൗണ്ടുപയോഗിച്ച് അശ്ലീല വീഡിയോ കോളുകൾ ചെയ്തിട്ടുണ്ടെന്നും ഇവർ ആരോപിച്ചു.

തന്റെ കോൺടാക്ടിലുള്ളവരുമായി ഹാക്കർ ഏറെ സൗഹൃദത്തോടെ സംസാരിക്കുകയും ഒരു ലിങ്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഇതിലെ കോഡ് തിരികെ അയച്ച് നൽകാനും അവരോട് നിർദേശിച്ചു. കോഡ് അയച്ച് നൽകുമ്പോൾ അവരുമായി വീഡിയോ കോൾ ചെയ്യും. കോൾ അറ്റന്റ് ചെയ്യുമ്പോൾ ഇയാൾ അശ്ലീലം കാണിക്കുകയും ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു.