HomeCinemaമീ ടൂ ആരോപണത്തിനു മറുപടിയുമായി നടൻ വിനായകൻ: ഇതുകൊണ്ടൊന്നും കുലുങ്ങില്ല താരം !

മീ ടൂ ആരോപണത്തിനു മറുപടിയുമായി നടൻ വിനായകൻ: ഇതുകൊണ്ടൊന്നും കുലുങ്ങില്ല താരം !

തനിക്കെതിരെയുള്ള മീ ടൂ ആരോപണത്തിന് മറുപടിയുമായി നടന്‍ വിനായകന്‍ രംഗത്ത്. തന്നോട് അപമര്യാദമായി ഒരാള്‍ സംസാരിച്ചപ്പോള്‍ അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് നടന്റെ ന്യായം. ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം. പരിപാടിക്ക് ക്ഷണിക്കാനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലൈംഗികാധിക്ഷേപം നടത്തി എന്നതാണ് നടനെതിരെയുളള പരാതി.

‘എന്താണ് ഇവര്‍ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ, പിടിച്ചോട്ടെ, ജയിലില്‍ കിടക്കണോ, എനിക്കെന്താ’ എന്ന് വിനായകന്‍ പ്രതികരിച്ചു. കല്‍പ്പറ്റ പോലീസാണ് യുവതിയുടെ പരാതിയില്‍ വിനായകന് എതിരെ കേസ് എടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments