HomeUncategorized"ജയസൂര്യ- വിജയ് ബാബു സിനിമകൾ ഇനി തിയേറ്ററിൽ കളിക്കില്ല": ശക്തമായ നിലപാടുമായി ലിബർട്ടി ബഷീർ

“ജയസൂര്യ- വിജയ് ബാബു സിനിമകൾ ഇനി തിയേറ്ററിൽ കളിക്കില്ല”: ശക്തമായ നിലപാടുമായി ലിബർട്ടി ബഷീർ

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ തിയറ്റുകള്‍ അടച്ചുപൂട്ടിയിട്ട് 67 ദിവസം കഴിഞ്ഞു. ഏതാണ്ട് ഇത്രനാള്‍ തന്നെ സിനിമയും സ്തംഭനത്തിലാണ്. ഈ അവസരത്തിലാണ് ജയസൂര്യ ചിത്രമായ സൂഫിയും സുജാതയും ഡിജിറ്റൽ പ്രക്ഷേപണത്തിന് ഒരുങ്ങിയത്. ഇതിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടന അതിശക്തമായി പ്രതികരിച്ചു. ലോക്ക് ഡൗൺ അവസാനിച്ചാലും ഇനി ജയസൂര്യയുടെയും വിജയ് ബാബുവിനെയും സിനിമകൾ തിയേറ്ററിൽ കളിക്കില്ല എന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ലോക്ക് ഡൗണില്‍ തിയറ്ററുകളില്‍ നിന്ന് എടുത്തുമാറ്റിയ സിനിമകളുണ്ട്, കപ്പേളയും ഫോറന്‍സികും കോഴിപ്പോരും ഉള്‍പ്പെടെ. ആ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ പ്രശ്‌നമില്ല. ചലച്ചിത്ര വ്യവസായം മൊത്തമായി ഒരു പ്രതിസന്ധിയിലാകുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ അവരുടെ സിനിമയ്ക്ക് സമാന്തര വിപണി ഉണ്ടാക്കി സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുന്നത് മലയാള സിനിമയോട് നടത്തുന്ന കൊടും ചതിയാണ്. സൂഫിയും സുജാതയും എന്ന സിനിമയുടെ നിര്‍മ്മാതാവ് വിജയ് ബാബു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ച് വിജയം നേടിയ നിര്‍മ്മാതാവാണ്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ബദല്‍ മാര്‍ഗ്ഗം തേടിപ്പോകുന്നത് നീതി കേടാണ്. ലിബർട്ടി ബഷീർ പറയുന്നു. നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിക്കുന്നത് വിജയ് ബാബുവാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments