HomeCinema'ദൃശ്യം' സിനിമയിലെ ഈ 28 തെറ്റുകൾ നിങ്ങൾ ശ്രദ്ധിച്ചോ? വൈറലായി ഒരു വീഡിയോ ! വീഡിയോ...

‘ദൃശ്യം’ സിനിമയിലെ ഈ 28 തെറ്റുകൾ നിങ്ങൾ ശ്രദ്ധിച്ചോ? വൈറലായി ഒരു വീഡിയോ ! വീഡിയോ കാണാം

മോഹൻലാൽ നായകൻ ആയ ദൃശ്യം സിനിമയുടെ ആദ്യ ഭാ​ഗത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ വൈറലാകുന്നു. ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ 28 തെറ്റുകളാണ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ തുടക്കം മുതലുള്ള തെറ്റുകൾ വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ പൊലീസ് കഥാപാത്രം ചായക്കടയിൽ എത്തി പൊലീസ് സ്റ്റേഷൻ അന്വേഷിക്കുന്ന രം​ഗത്തിലാണ് സിനിമ തുടങ്ങുന്നത്.

ഇവിടെ ചായക്കടയിലേക്ക് കഥാപാത്രം കയറുമ്പോൾ അണിയറ പ്രവർത്തകരുടെ നിഴൽ പ്രതിഫലിക്കുന്നത് കാണാം. ഇത് ഒരു തെറ്റായി ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടു മുന്നിൽ പൊലീസ് സ്റ്റേഷനുണ്ടെന്നിരിക്കെ, അത് അന്വേഷിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ചായക്കടയെ സമീപിക്കുന്നത് മറ്റൊരു തെറ്റായി വിഡിയോയിൽ കാണിക്കുന്നു. സിനിമയെ വിമർശിക്കുകയല്ലെന്നും മറിച്ച് എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശമെന്നും വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോ കാണാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments