“ആ പ്രൊഡ്യൂസറെ കണ്ട ജയറാം എന്റെ കഥ കേട്ടില്ല”: സംവിധായകൻ തുളസിദാസ് ആ അനുഭവം തുറന്നു പറയുന്നു !

17

ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് തുളസീദാസ്. ജയറാമിനോട് കഥപറയാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് അദ്ദേഹമിപ്പോൾ. പ്രമുഖ സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുളസിദാസ് ഇക്കാര്യം പങ്കുവയ്ക്കുന്നത്.

കെ പി കൊട്ടാരക്കരയുടെ മകന്‍ രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസ്സില്‍ ഉണ്ടായിരുന്നത് . അങ്ങനെ ഉദയകൃഷ്ണ സിബി.കെ.തോമസിന്റെ തിരക്കഥയില്‍ ജയറാമിനെ മനസ്സില്‍ കണ്ടു ഒരു സിനിമ പ്ലാന്‍ ചെയ്തു. ഉത്തമന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ജയറാമിനോട് കഥ പറയുകയും ചെയ്തു.
കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹമാണ് നിര്‍മാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്റെ കഥ കേള്‍ക്കാന്‍ താല്പര്യം കാണിച്ചില്ല. അവര്‍ തമ്മില്‍ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും ചെയ്തിരുന്നു. അതാകാം.

ഞാന്‍ സംവിധാനം ചെയ്ത ദോസ്ത് എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാന്‍ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ദോസ്ത് എന്ന ചിത്രം പ്ലാന്‍ ചെയ്തത്. തുളസീദാസ് പറയുന്നു.