മലയാള സിനിമയില്‍ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഹേമ കമ്മറ്റി പോലൊന്ന് കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ തമിഴ് സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരേ ലൈം ഗികാതിക്രമം നടക്കാറില്ലെന്ന് പറയുകയാണ് സംവിധായകൻ ആർ.കെ. സെല്‍വമണി.
സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സി) പ്രസിഡന്റുമാണ് സെല്‍വമണി. എല്ലാ ഭാഷയില്‍നിന്നുള്ളവർക്കും തമിഴ് സിനിമാരംഗത്ത് പ്രവർത്തിക്കാൻ സാധിക്കും. ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയുംപേരില്‍ വേർതിരിവില്ല.ഇവിടെ കഴിവുമാത്രമാണ് പരിഗണിക്കുന്നത്. ഇത്ര വിശാലമായ കാഴ്ചപ്പാടുള്ളതിനാല്‍ സ്ത്രീകള്‍ക്കുനേരേ അതിക്രമം നടക്കാൻ യാതൊരു സാധ്യതയുമില്ല.
ചിലപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കാൻ ഫെഫ്‌സി പോലെയുള്ള സംഘടനകള്‍ക്ക് സാധിക്കുംം. മാത്രമല്ല, ഇവിടെ പവർഗ്രൂപ്പുകള്‍ ഇല്ലെന്നും സെല്‍വമണി പറഞ്ഞു. അതേസമയം, ലൈം ഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം രംഗത്തെത്തിയിരുന്നു.
ലൈം ഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാൻ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കു റ്റക്കാരെന്ന് കണ്ടെത്തിയാല്‍ തമിഴ് സിനിമയില്‍ നിന്നും അഞ്ച് വർഷം വിലക്കുകയും ഇരകള്‍ക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികർ സംഘം നല്‍കുകയും ചെയ്യും. ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്ക്കാണ്. പരാതികള്‍ അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോണ്‍ നമ്ബറും ഏർപ്പെടുത്തി.