‘മറിമായം’ സ്നേഹ യുടെ ശ്രീകുമാറുമായുള്ള വിവാഹത്തെ കളിയാക്കിയവർക്ക് ആദ്യഭർത്താവിന്റെ സൂപ്പർ മറുപടി ഇങ്ങനെ !

182

കഴിഞ്ഞ ദിവസമാണ് നടൻ ശ്രീകുമാറിന്റെയും
മറിമായം ഫെയിം സ്നേഹയുടെയും വിവാഹം കഴിഞ്ഞത്.എന്നാൽഇത് സ്നേഹയുടെ രണ്ടാം വിവാഹം ആണെന്നറിഞ്ഞതോടെ നിരവധിയാളുകൾ ഇവരെ അവഹേളിക്കാനും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ രംഗത്തെത്തിയിരിക്കുകയാണ് സ്നേഹയുടെ മുൻ ഭർത്താവ് ദിൽജിത് എം ദാസ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.

ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.

സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ. . എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.

പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ “Happily Divorced” എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.

അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക. .

വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന്

ഹൃദയം നിറഞ്ഞ ആശംസകൾ.