നടൻ ഷൈൻ നിഗത്തിന്റെ വിലക്ക് നീങ്ങുന്നു ! നടന്റെ പുതിയ നിലപാടുകൾ ഇങ്ങനെ: പ്രശ്നങ്ങൾ തീർന്നെന്നു മോഹൻലാലും

74

രണ്ട് മാസത്തോളമായി നിലനിൽക്കുന്ന നടൻ ഷൈൻ നിഗത്തിന്റെ വിലക്ക് നീങ്ങുന്നു. വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് ഷെയിൻ നിഗം അറിയിച്ചിട്ടുള്ളത്. ഇക്കാര്യം രേഖാമൂലം ഷെയിൻ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താരിക്കുകയും രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയിൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണമാണ് മുടങ്ങിയത്. ഇതോടെ പ്രശ്നത്തിൽ താരസംഘടനയായ അമ്മയും ഫെഫ്കയും ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.

ഷെയിൻറെ നിലപാട് അമ്മയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുക. വെയിൽ സിനിമയുടെ ഡബ്ബിംഗ് ആദ്യം പൂർത്തിയാക്കാനാണ് നിർമാതാക്കൾ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രശ്നങ്ങൾ പരിക്കപ്പെട്ടെന്നാണ് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചത്.