നന്മയുള്ള മനസ്സുകൾക്ക് ഏറ്റവും വേദന ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ, മരിച്ച അമ്മയ്ക്ക് അരികിൽ ഒന്നുമറിയാതെ നിൽക്കുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോ അനേകം ആളുകളാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്.
ബിഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ കാഴ്ച രാജ്യത്തെ കണ്ണീരണിയിച്ചു. ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.
“കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി. അവൻ ഉണ്ടായ വലിയ നഷ്ടത്തിൽ നിന്നും മോചിതനാവാൻ കരുതി ലഭിക്കുന്നതിനായി എല്ലാവരും പ്രാർത്ഥിക്കുന്നു. നിനക്കൊപ്പം ഞങ്ങളുണ്ട് കുഞ്ഞേ. എനിക്ക് നിന്റെ വേദന മനസ്സിലാകും”. ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.