ഒടുവിൽ ആര്യനെ കാണാൻ ഷാരൂഖ് ഖാൻ എത്തി; സൂപ്പര്‍താരമെത്തിയത് ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ

47

മയക്കു മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഒടുവിൽ ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്. കേസില്‍ ആര്യന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു ഇതിനെ തുടര്‍ന്നാണ് ഷാറൂഖ് ഖാന്‍ മകനെ സന്ദര്‍ശിക്കാന്‍ എത്തിയത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഹൈക്കോടതിയെ സമീപിച്ചു. കേസ് ഗൗരമുള്ളതാണെന്നും ആര്യന് ജാമ്യം നല്‍കുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നും ഹര്‍ജി എതിര്‍ത്ത എന്‍സിബി കോടതിയില്‍ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യന്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി സൂചിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി.