ആ സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ ഭയമാണ് ; ഷംന കാസിം പറയുന്നതിങ്ങനെ

46

വിവാഹാലോചനയുമായി എത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ നിന്നും നടി ഷംന കാസിമും കുടുംബവും മുക്തരായി വരുന്നതേയുള്ളു. ആ ഒരു സംഭവത്തിന് ശേഷം ‘വിവാഹം’ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നു എന്നാണ് ഷംന വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കുടുംബം തന്റെ വിവാഹത്തെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും ഷംന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ‘ഒരു ഘട്ടത്തില്‍ ഞാന്‍ ചിന്തിച്ചു, ഒരു നല്ല പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ചെയ്യാം. എന്റെ വിവാഹം ഇപ്പോള്‍ അമ്മയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. എന്റെ കുടുംബത്തിന്റെയും.’ ഷംന പറയുന്നു. എന്നാല്‍ വിവാഹം ചെയ്യാനാകില്ലെന്ന് കുടുംബത്തോട് പറയാനും സാധിക്കില്ലെന്ന് ഷംന പറയുന്നു.