HomeUncategorized"ഗോപിയേട്ടനും അച്ഛനുമൊപ്പം തബല വായിക്കുന്ന ആ ആൾ മറ്റാരുമല്ല" !! ഹൃദയസ്പർശിയായ കുറിപ്പുമായി ഷമ്മി തിലകൻ...

“ഗോപിയേട്ടനും അച്ഛനുമൊപ്പം തബല വായിക്കുന്ന ആ ആൾ മറ്റാരുമല്ല” !! ഹൃദയസ്പർശിയായ കുറിപ്പുമായി ഷമ്മി തിലകൻ !

അച്ഛനായ തിലകനൊപ്പം അഭിനയിച്ച കാലത്തെഹൃദയസ്പർശിയായ ഒരു അനുഭവം ഓർത്തെടുക്കുകയാണ് ഷമ്മി തിലകൻ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഷമ്മി ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!

പ്രേമമെന്നാലെന്ത്..?

അതിൻ_ദാഹമെന്നാലെന്ത്..?

ആരോമലാളല്ലേ_ചൊല്ലാമോ..?

ഒരുതൂവലാലുള്ളംതലോടാമോ..?

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!????
ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാൻ തന്നെയാണ്..!!????

K.G.ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും..; അച്ഛൻറെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ച് വന്നിരുന്ന ഞാൻ..; പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും..; ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ (ബോൾഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..!????????

ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..!?
പറ്റില്ല ഭായീ..!

But_I_can..!!????????????

#കുത്തിപ്പൊക്കൽ_പരമ്പര.(Ice Cream-1986. Script : John Paul. Direction : Antony Eastman.)ഭരത് ഗോപി ചേട്ടനും, എന്റെ…

Posted by Shammy Thilakan on Friday, 15 May 2020
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments