പ്രശസ്ത നടൻ ശശി കലിംഗ അന്തരിച്ചു: അന്ത്യം കോഴിക്കോട് ആശുപത്രിയിൽ വച്ച്

41

മലയാളസിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകിയ നടൻ ശശി കലിംഗ അന്തരിച്ചു. കരൾ രോഗ ബാധിതനായി ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വി ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പ്രഭാവതിയാണ് ഭാര്യ.

ഇരുന്നൂറ്റിയമ്പതിൽപ്പരം സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ സിനിമയിൽ നായകനുമായി. കേരളാകഫേ,പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമ്മേൻ, അമർ അക്ബർ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.