HomeCinemaമഹേഷ് ബാബുവിന്റെ ആ സിനിമ സായ് പല്ലവി വേണ്ടെന്നുവച്ചത് ആരാധകരുടെ ഈ വാക്കുകൾ മൂലം; സംഭവം...

മഹേഷ് ബാബുവിന്റെ ആ സിനിമ സായ് പല്ലവി വേണ്ടെന്നുവച്ചത് ആരാധകരുടെ ഈ വാക്കുകൾ മൂലം; സംഭവം ഇങ്ങനെ:

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 26 ആമത്തെ ചിത്രമാണ്. ചിത്രത്തില്‍ നായിക സായി പല്ലവി ആണെന്ന വാര്‍ത്ത വന്നതോടെ ആരാധകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങി. സായി പല്ലവിയ്ക്ക് രാശിയില്ല, പല്ലവി നായികയായി വന്നാല്‍ സിനിമ പരാജയപ്പെടും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ മഹേഷ് ബാബുവിന്റെ ആരാധകരില്‍ ചിലര്‍ ആരോപിയ്ക്കുന്നത്.

ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രഷ്മിക മഡോണ ചിത്രത്തില്‍ നായികയാകുന്നതാണ് നല്ലതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നു. ഈ വിവരം അറിഞ്ഞ സായി പല്ലവി മഹേഷ് ബാബുവിന്റെ സിനിമ വേണ്ടെന്നുവച്ചു എന്ന് വാര്‍ത്തകള്‍. കഥ കേള്‍ക്കാന്‍ പോലും സായി പല്ലവി തയ്യാറായില്ലത്രെ. ആഗസ്റ്റ് വരെ തനിക്ക് ഡേറ്റില്ല എന്നാണ് സായി പല്ലവി അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments