”അന്ന് താൻ രക്ഷപെട്ടത് അദ്ദേഹം അത് കണ്ടതുകൊണ്ടു മാത്രം” ഭയപ്പെടുത്തുന്ന ആ അനുഭവം തുറന്നു പറഞ്ഞു റിമി ടോമി

222

ടെലിവിഷന്‍ പരിപാടികളിലും ഗാനരംഗത്തും ഒരുപോലെ തിളങ്ങുന്ന താരമാണ് റിമി ടോമി.സിനിമയിലും റിമിയുടെ സാന്നിധ്യമുണ്ടായിരുന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമിയുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അടുത്തിടെ ‘പാടാം നമുക്ക് പാടാം’ എന്ന റിയാലിറ്റി ഷോയ്ക്കിടയിലാണ് ഭയപ്പെടുത്തുന്ന ആ അനുഭവം റിമി പങ്കുവെച്ചത്.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാംതുമ്പി പോരാമോ എന്ന ഗാനമായിരുന്നു മത്സരാര്‍ത്ഥി പാടിയത്. സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തന്റെ ജീവിതത്തിലും നടന്നിട്ടുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. ഇതിന് ശേഷമാണ് ഭയപ്പെടുത്തുന്ന തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

പപ്പ മിലിട്ടറിയിലായിരുന്നു. ഊട്ടിയിലെ താമസത്തിനിടയിലായിരുന്നു ഈ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഭി്ക്ഷാടകനായ ഒരാള്‍ അവിടേക്ക് വന്ന് തന്നെ വിളിച്ചു. താന്‍ അദ്ദേഹത്തിന് പിന്നാലെ പോയി. ഒരു വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുമ്പോള്‍ പപ്പയുടെ കൂട്ടുകാരന്‍ കണ്ടു. അദ്ദേഹത്തിന് തന്നെ മനസ്സിലായതിനാല്‍ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തന്നെ ചാക്കിലാക്കാനുള്ള പരിപാടിയിലായിരുന്നു തട്ടിക്കൊണ്ടുപോയ ആളെന്നും റിമി ഓര്‍ത്തെടുക്കുന്നു. പപ്പയുടെ കൂട്ടുകാരന്‍ കണ്ടത് കൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപ്പെട്ടതെന്നും താരം പറയുന്നു.

തമാശരൂപേണയായാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടതും മത്സരാര്‍ത്ഥികളും മറ്റ് വിധികര്‍ത്താക്കളും ചിരിച്ച് മറിയുകയായിരുന്നു. പണ്ട് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും വീട്ടുകാരുടെ കഷ്ടകാലത്തിന് തിരിച്ചുകൊണ്ടെത്തിച്ചു. പിന്നെ പ്രേക്ഷകരായ നിങ്ങളുടേയും വിധിയെന്നായിരുന്നു റിമിയുടെ കമന്റ്.