ലൂസിഫറിന്റെ ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജ് കൊടുത്ത മറുപടി വൈറൽ: പിന്നല്ലാതെ എന്തുപറയും…?

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാളാണ് പൃഥ്വിരാജ്. സംവിധാനത്തിലേക്ക് കടന്നപ്പോഴും ആത്മവിശ്വാസത്തോടെയാണ് താരം മുന്നേറിയത്.

ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് പൃഥ്വിരാജ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. ഷാജി നടേശനും സംഘത്തിനുമൊപ്പവും പ്രവര്‍ത്തിച്ച വരുന്നതിനിടയിലായിരുന്നു താരപുത്രന്‍ പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെക്കുറിച്ച് താരം പ്രഖ്യാപിക്കുകയായിരുന്നു.

ഫാമിലി ത്രില്ലറുമായാണ് പൃഥ്വിരാജ് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമ കൂടിയാണ് ലൂസിഫര്‍. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ച് വരുന്നത്. സിനിമയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലൂസിഫറിന്റെ കഥ എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. സിനിമ കാണുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാവുമെന്ന് പറഞ്ഞപ്പോള്‍ ക്ലൈമാക്‌സിനെക്കുറിച്ചായിരുന്നു ചോദ്യം. അത് സിനിമയുടെ അവസാനം കാണിക്കുമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.