ലോക്ക് ഡൗണിൽ തന്റെ വിവാഹ ഫോട്ടോകളുമായി ‘ഉപ്പും മുളകിലെ’ കനകം: കയ്യടിച്ച് പ്രേക്ഷകർ !

301

ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുകയാണ്. വെറുതേ ഇരിക്കുന്ന ഈ സമയത്ത് പഴയ ആല്‍ബങ്ങളെല്ലാം തപ്പിയെടുത്ത് ഫോട്ടോസ് പങ്കുവെക്കുന്നത് പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ഉപ്പും മുളകിലെ മറ്റൊരു താരമായ കനകത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. രോഹിണി രാഹുല്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. കനകവും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതും അത്രയും സ്‌പെഷ്യല്‍ ആയ ഒരു ദിവസം തന്നെ .

ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി’. താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

https://m.facebook.com/story.php?story_fbid=10216711653084498&id=1256680711