HomeCinema''ആ ചിത്രത്തിൽ അഭിനയിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു''; വെളിപ്പെടുത്തലുമായി നയൻ താര

”ആ ചിത്രത്തിൽ അഭിനയിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു”; വെളിപ്പെടുത്തലുമായി നയൻ താര

ഗജിനിയില്‍ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചെന്ന് നയന്‍താര. സിനിമാ ജീവിതത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രം അതാണെന്നും ഒരു അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്ബോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു’- നയന്‍താര പറഞ്ഞു. കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്ബോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും ഗജിനിയ്ക്ക് ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്ബോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്ബോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു’- നയന്‍താര കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: സൗത്ത് ലൈവ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments