“ദിലീപ് പോയതോടെ കഷ്ടകാലമാണല്ലേ” ? ആരാധകന്റെ അവഹേളനത്തിന് ചുട്ട മറുപടി കൊടുത്ത് നമിത: അഭിനന്ദിച്ച് സിനിമാലോകം

തനിക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിനു നടി നമിത കൃത്യമായ മറുപടി കൊടുക്കാറുണ്ട്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായും നമിതയെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ദിലീപ് ചിത്രത്തില്‍ നായികയാക്കാത്തതിനെക്കുറിച്ചാണ് ഒരാള്‍ ചോദിച്ചത്. ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ ഇപ്പോള്‍ സിനിമയൊന്നുമില്ലേയെന്നായിരുന്നു ചോദ്യം. കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നല്‍കിയത്. താരത്തെ അഭിനന്ദിച്ചാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേയെന്നായിരുന്നു കമന്റ്. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേ്ട്ടന്റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന മറുപടിയാണ് നമിത നല്‍കിയത്. നമിതയ്ക്ക് കൈയ്യടിയും പിന്തുണയും അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. താരം പറഞ്ഞത് കുറഞ്ഞുപോയെന്നായിരുന്നു ചിലരുടെ അഭിപ്രായം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു മറ്റുചിലര്‍ സൂചിപ്പിച്ചത്.