‘ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന അന്ന് ഞാന്‍ അവനെ കൊല്ലും’; പ്രമുഖ നടന് വധഭീഷണിയുമായി ഗുണ്ടാത്തലവന്‍; കസ്റ്റഡിയില്‍ നിന്ന് ചാടുമെന്നും മുന്നറിയിപ്പ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ എതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത് ജോധ്പൂരിലെ ഗുണ്ടാത്തലവന്‍. ഞാന്‍ ഇവിടുന്ന് പുറത്തിറങ്ങുന്ന ദിവസം അവനെ ഞാന്‍ കൊല്ലുമെന്നാണ് ഭീഷണി. പഞ്ചാബില്‍ പ്രമുഖ ബിസിനസ്സകാരനെ കൊലപ്പെടുത്തിയകേസിലെ മുഖ്യസൂത്രധാരനായ ലോറന്‍സ് വിഷ്ണോയ് ആണ് താരത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
കൃഷ്ണമൃഗത്തെ വെടിവെച്ച കേസില്‍ സല്‍മാന്‍ നിയമനടപടി നേരിട്ടിരുന്നു. തന്റെ സമുദായ വികാരങ്ങളില്‍ താരം മുറിവേല്‍പ്പിച്ചുവെന്നു പറഞ്ഞാണ് വിഷ്ണോയ് രംഗത്തെത്തിയിരിക്കുന്നത്. ഒരു കൊലപാതകക്കേസില്‍ ജോധ്പൂരിലെ കോടതിയില്‍ വിചാരണക്കായി എത്തിച്ചപ്പോഴാണ് ഇയാള്‍ ഈ കാര്യം അറിയച്ചത്. താന്‍ ഉടന്‍ തന്നെ പൊലീസില്‍ കസ്റ്റഡിയില്‍ നിന്ന് ചാടുമെന്നും സല്‍മാനെ കൊല്ലുമെന്നും ആണ് വിഷ്ണോയ് കോടതിയില്‍ ജഡ്ജിയോട് പറഞ്ഞത്.