HomeCinemaMovie Newsആ അനുഭവം ഒരുതരം നഗ്നയാക്കപ്പെട്ടതുപോലെയാണ്; ബോളിവുഡിലെ ആ സംഭവം നടി പാർവതി പറയുന്നു

ആ അനുഭവം ഒരുതരം നഗ്നയാക്കപ്പെട്ടതുപോലെയാണ്; ബോളിവുഡിലെ ആ സംഭവം നടി പാർവതി പറയുന്നു

ബോളിവുഡില്‍ സിനിമയുടെ നിര്‍മാണത്തേക്കാള്‍ കടുപ്പവും കഠിനവുമാണ് അതിന്റെ മാര്‍ക്കറ്റിങ്. മലയാളത്തിലെ പോലെയല്ല, പുറത്ത് താരങ്ങളും ഈ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണ്. എന്നാല്‍, ഈ സിനിമാ പ്രൊമോഷണ്‍ അത്ര സുഖകരമായ അനുഭവമല്ലെന്ന് പറയുകയാണ് ഖരീബി ഖരീബി സിംഗ്ലിയിലൂടെ മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പാര്‍വതി. ഒരു തരത്തില്‍ നഗ്‌നയാക്കപ്പെടുന്ന പ്രതീതിയാണ് ഈ സിനിമാ പ്രമോഷന്‍ എന്ന് ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

”ഞാന്‍ ഈ മാര്‍ക്കറ്റിങ്ങുമായി യോജിച്ച് വരുന്നേയുള്ളൂ. ഇവിടെ സിനിമാ വ്യവസായം കുറേക്കൂടി വലുതാണ്. നമുക്ക് ഇവിടെ നിന്ന് കിട്ടുന്ന അനുഭവവും വലുതാണ്. എന്നാല്‍, നമ്മള്‍ പെട്ടന്ന് തുറന്നുകാട്ടപ്പെട്ട ഒരു അനുഭവമാണ് ഉണ്ടാവുക. ഒരുതരം നഗ്‌നയാക്കപ്പെട്ട അനുഭവം. അതെ നഗ്‌നയാക്കപ്പെട്ടതുപോലെ തന്നെ. ഇതാണ് എനിക്ക് ഈ മാര്‍ക്കറ്റിങ്ങുമായി ഒത്തുപോകാന്‍ കഴിയാത്ത ഒരു കാരണം. ഞാന്‍ ഇതുമായി അത്ര പരിചിതമല്ല. തെന്നിന്ത്യന്‍ സിനിമയില്‍ നമ്മള്‍ ഇത്രയും മാര്‍ക്കറ്റിങ് ചെയ്യുന്നില്ലല്ലോ. നമ്മള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുമില്ലല്ലോ”പാര്‍വതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments