HomeCinemaMovie Newsഅജിത്തിനു ഹാർട്ട്‌ അറ്റാക്കോ ?

അജിത്തിനു ഹാർട്ട്‌ അറ്റാക്കോ ?

നല്ല ജീവനോടെ ഇരിക്കുമ്പോ തന്റെ മരണ വാർത്ത കേള്ക്കുന്നു ചിലര്. പിന്നെയല്ലേ ഒരു ഹാർട്ട്‌ അറ്റാക്ക്‌…..! തമിഴ് ആക്ഷൻ ഹീറോ അജിത്തിന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നുമാണ് വാര്‍ത്തകള്‍ സിനിമ ലോകത്ത് പരക്കുന്നു.  അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സുരേഷ് ചന്ദ്ര തന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ പേജിലൂടെ എത്തി. വ്യാജ ന്യൂസിന്റെ സ്‌ക്രീന്‍ പ്രിന്റോടെയാണ് സുരേഷ് വാര്‍ത്ത നിഷേധിച്ചത്.  വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് സുരേഷ് പറയുന്നത്. ഇത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ആള്‍ക്കാരും പടച്ചുവിടും എന്ന് ഒരിക്കലും കരുതിയില്ല. അജിത്ത് പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും, കുറ്റക്കാര്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. അതേ സമയം ഷൂട്ടിങിനെ പരിക്കു പറ്റിയതിനെ തുടര്‍ന്ന് അജിത്തിനെ ഒരു ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു എന്ന വാര്‍ത്തയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments