HomeCinemaMovie Newsപൊന്നമ്മച്ചീ.... മരിച്ചവരെ വെറുതെ വിട്ടുകൂടെ ? കെപിഎസി ലളിതയ്ക്ക് കിടിലൻ മറുപടിയുമായി ഷമ്മി തിലകൻ.

പൊന്നമ്മച്ചീ…. മരിച്ചവരെ വെറുതെ വിട്ടുകൂടെ ? കെപിഎസി ലളിതയ്ക്ക് കിടിലൻ മറുപടിയുമായി ഷമ്മി തിലകൻ.

തിലകനെതിരെ നടി കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ഷമ്മി തിലകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകന്‍ പിതാവിനെ വിമര്‍ശിച്ച കെപിഎസി ലളിതയ്ക്ക് മറുപടി നല്‍കിയത്. തന്റെ പിറകെ നടന്ന് വഴക്കുണ്ടാക്കുന്ന ശീലമായിരുന്നു തിലകനുണ്ടായിരുന്നത് എന്നാണ് കെപിഎസി ലളിത അടുത്തിടെ വെളിപ്പെടുത്തിയത്. എന്നാല്‍ മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ എന്നും മകന്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു. അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!

സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ.?
ഇല്ലെങ്കില്‍ ആ ‘കോല്‍’ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
ജാഗ്രതൈ.

(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..!!?).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments