HomeCinemaMovie Newsഅന്ന് നടന്നത് ഏറ്റവും വിലകുറഞ്ഞ പ്രതികരണം; സീനിയര്‍ മോസ്റ്റ് താരങ്ങള്‍ ഉള്‍പ്പെടെ ആ സ്‌കിറ്റില്‍ അഭിനയിച്ചു;...

അന്ന് നടന്നത് ഏറ്റവും വിലകുറഞ്ഞ പ്രതികരണം; സീനിയര്‍ മോസ്റ്റ് താരങ്ങള്‍ ഉള്‍പ്പെടെ ആ സ്‌കിറ്റില്‍ അഭിനയിച്ചു; ഇനി അമ്മയുമായി സഹകരിക്കില്ല; കടുത്ത വിമർശനങ്ങളുമായി റീമ കല്ലിങ്കൽ

അമ്മ മഴവില്‍ ഷോയിലെ സ്‌കിറ്റിലൂടെ ആ സംഘടന അവരുടെ നിലപാടാണ് വ്യക്തമാക്കിയതെന്ന് നടി റീമ കല്ലിങ്കല്‍. അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു അമ്മ എന്ന സംഘടനയ്‌ക്കെതിരെ റീമ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

എന്തുകൊണ്ടാണ് അമ്മയുടെ യോഗത്തില്‍ പോയി സംസാരിക്കാതിരുന്നത് എന്ന ചോദ്യം അവതാരകനായ അഭിലാഷ് മോഹനന്‍ ചോദിക്കുമ്ബോള്‍ റീമ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്

‘എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. ഈ സംഭവം നടന്ന് ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നു. എല്ലാവരും കണ്ടതാണ് അമ്മ മഴവില്‍ എന്ന പരിപാടിയില്‍ എന്ത് രീതിയിലാണ് അവര്‍ പ്രതികരിച്ചതെന്ന്. ഈ ലെവലില്‍ സെന്‍സിറ്റിവിറ്റിയും ഇന്റലിജന്റ്സോടുംകൂടി ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ കാണുന്ന ആളുകളോട് ലോജിക്കലായി പ്രാക്ടിക്കലായി ഒരു ചര്‍ച്ചയ്ക്കിരിക്കണെന്ന് ആരും ആവശ്യപ്പെടരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു’

മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഒരു സ്‌കിറ്റില്‍ ഡബ്ല്യുസിസി എന്ന സംഘടനയെ അങ്ങേയറ്റം വിലകുറഞ്ഞ രീതിയില്‍ അതിക്ഷേപിച്ചിരുന്നു. ഈ സംഭവം ഉയര്‍ത്തിക്കാട്ടിയാണ് അത്തരത്തില്‍ ചിന്തിക്കുന്ന ആളുകളുമായി യുക്തിസഹമായ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന നിലപാട് റീമ സ്വീകരിച്ചത്.

ഡബ്ല്യുസിസി സിനിമയില്‍ നിലനില്‍ക്കുന്ന ജെണ്ടര്‍ ഇന്‍ഇക്വാളിറ്റിയെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ അമ്മ എന്ന സംഘടന സ്ത്രീശാക്തീകരണത്തെ ഏറ്റവും വിലകുറഞ്ഞ രീതിയില്‍ കളിയാക്കുകയാണ് ചെയ്തത്. മൂന്നു മാസം ജയിലില്‍ കഴിഞ്ഞ ഒരാളെ വീണ്ടും തിരികെ എത്തിക്കുമ്ബോള്‍ അക്കാര്യം അതിക്രമം അതിജീവിച്ചവളെ ഉള്‍പ്പെടെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അമ്മയ്ക്കുണ്ട്. അല്ലാതെ ആ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും റീമ പറഞ്ഞു. വ്യക്തിപരമായി തനിക്ക് അമ്മ എന്ന സംഘടനയുമായി ഇനി സഹകരിച്ച്‌ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും റീമ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments