HomeCinemaMovie Newsചൊവ്വയില്‍ നിന്ന് വന്നവരോട് ഞാൻ എന്തുപറയാൻ ? മോഹൻലാലിനെതിരെ ട്രോളുമായി രേവതി

ചൊവ്വയില്‍ നിന്ന് വന്നവരോട് ഞാൻ എന്തുപറയാൻ ? മോഹൻലാലിനെതിരെ ട്രോളുമായി രേവതി

ഏറ്റവും കൂടുതല്‍ മീടു ആരോപണങ്ങള്‍ ഉയര്‍ന്നത് ബോളിവുഡില്‍ നിന്നായിരുന്നു. നടി തനുശ്രീ ദത്തയായിരുന്നു മീടൂവിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഓരോന്നായി തുറന്നടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മീടൂ മൂവ് മെന്റിനെതിരെ നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു രേവതി ആഞ്ഞടിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടന്‍ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം. നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായിരുന്നു. കൂടാതെ അഞ്ജലി മേനോന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് രേവതി മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്.
നടിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments