ഓട്ടർഷ കണ്ടു കാശുപോയെന്നുപറഞ്ഞ ആരാധകനു കിടിലൻ മറുപടി കൊടുത്ത് നായിക അനുശ്രീ; മറുപടി വൈറൽ

നടി അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രമായ ഒട്ടോറിഷ കണ്ടു കാശ് നഷ്ടം വന്നെന്ന പരാതിയുമായി ആരാധകന്‍. കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച്‌ കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ.എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.ഉടന്‍ തന്നെ അനുശ്രി ഇയാള്‍ക്ക് മറുപടിയും നല്‍കി.

ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്ബറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ എന്ന് അനുശ്രീ പറഞ്ഞു.