നിങ്ങള്‍ക്ക് പോകാന്‍ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്;ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടൻ പൃഥ്വിരാജ് ആദ്യമായി മനസ് തുറക്കുന്നു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടൂടെയെന്നും എന്തിനാണ് ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു. ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൃഥ്വിരാജ് ചോദിച്ചു..