HomeCinemaMovie Newsഅയാളെക്കൊണ്ട് മാപ്പുപറയിച്ചല്ലാതെ ഞാൻ വിശ്രമിച്ചില്ല; സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി രാധിക ആപ്‌തെ

അയാളെക്കൊണ്ട് മാപ്പുപറയിച്ചല്ലാതെ ഞാൻ വിശ്രമിച്ചില്ല; സിനിമയിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി രാധിക ആപ്‌തെ

സിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ രാധിക ആപ്‌തെ പറയുന്നു.

ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച്‌ സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്‌നം അവസാനിപ്പിച്ചതെന്നും നടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments