HomeCinemaMovie News'എന്റെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഇതുകൂടി അറിയുക'; പ്രിയ വാര്യർ മനസുതുറക്കുന്നു

‘എന്റെ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഇതുകൂടി അറിയുക’; പ്രിയ വാര്യർ മനസുതുറക്കുന്നു

‘മാണിക്യ കലരായ പൂവി’ എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷകരുടെ പ്രിയയായ
മലയാളി താരമാണ് പ്രിയാ വാര്യര്‍. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്.ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച്‌ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നുമാണ് താരം പ്രേക്ഷകരോട് പറയുന്നത്.
‘ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്.
ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തിരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്’- പ്രിയ മനസ് തുറക്കുന്നത് ഇങ്ങനെ:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments