പാർക്കർ അഭ്യാസത്തിനു ശേഷം സർഫിങ്ങുമായി പ്രേക്ഷകരെ ഞെട്ടിക്കാൻ പ്രണവ് മോഹൻലാൽ; വൈറലാകുന്ന വീഡിയോ കാണാം

23

പ്രണവ് മോഹന്‍ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും വരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദിയിലൂടെ സിനിമയിലെത്തിയ പ്രണവ് പാര്‍ക്കര്‍ അഭ്യാസങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ മനോഹരമായിട്ടാണ് പ്രണവ് ചെയ്തിരുന്നത്. ആദിക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസങ്ങള്‍ പഠിച്ചിരുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തില്‍ സര്‍ഫിങ്ങുമായാണ് താരത്തിന്റെ കടന്നുവരവ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് സര്‍ഫിങ് പരിശീലിച്ചത്. വീഡിയോ കാണാം