HomeCinemaMovie Newsഒടിയന്‍ റിലീസ് ദിനത്തില്‍ രണ്ട് സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങി മോഹന്‍ലാല്‍; ഇത്തവണ ശരിക്കും ഞെട്ടിക്കും...

ഒടിയന്‍ റിലീസ് ദിനത്തില്‍ രണ്ട് സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങി മോഹന്‍ലാല്‍; ഇത്തവണ ശരിക്കും ഞെട്ടിക്കും ലാലേട്ടൻ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നീരാളിയെത്തിയപ്പോള്‍ ഇനിയങ്ങോട്ട് ബോക്‌സോഫീസ് ഏട്ടനൊപ്പമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ സര്‍പ്രൈസായി പ്രഖ്യാപിച്ച നീരാളിയാവട്ടെ റിലീസിലും നേരത്തെയെത്തിയിരുന്നു.

ഒടിയന്‍ റിലീസിനെടിയില്‍ മറ്റൊരു സര്‍പ്രൈസ് കൂടി അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ സംഭവം വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച്‌ നാളുകളായി കാത്തിരിക്കുന്ന രണ്ട് കാര്യങ്ങളായിരിക്കും ഈ ദിനത്തില്‍ അരങ്ങേറാന്‍ പോവുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള അന്തിമ സ്ഥിരീകരണം ഇതുവരേയും ലഭിച്ചിട്ടില്ല. റിലീസ് ദിനത്തില്‍ അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments