HomeCinemaMovie Newsടെസ്സ ജോസഫിന്റെ ആരോപണം തള്ളി നടൻ മുകേഷ്; പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല; യുവതിയെ കണ്ടതായി...

ടെസ്സ ജോസഫിന്റെ ആരോപണം തള്ളി നടൻ മുകേഷ്; പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല; യുവതിയെ കണ്ടതായി ഓർമയില്ല

ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ഫോണ്‍ ചെയ്തത് മറ്റാരെങ്കിലുമാകാം. ടെസ് ജോസഫ് തന്നെ തെറ്റിദ്ധരിച്ചതാകാം. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍മ്മയില്ലെന്നും മുകേഷ് പറഞ്ഞു.

ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും മുകേഷ് പറഞ്ഞു. ദുരനുഭവങ്ങളുണ്ടായാല്‍ യുവതികള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരണമെന്നാണ് ആഗ്രഹം. മീ ടൂ ക്യാംപെയിനെ പിന്തുണക്കുന്നതായും മുകേഷ് പറഞ്ഞു.

‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം. പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്‍കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മയില്ല’, മുകേഷ് പറഞ്ഞു.

‘ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാന്‍ അല്ല. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കും. ഡെറിക് ഒബ്രിയാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമൊക്കെയാണ്. ഞാന്‍ ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. കൊച്ചിയില്‍ വച്ച് ഡിസ്‌കവറിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു അദ്ദേഹമപ്പോള്‍. അന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതാണ്. കേരളത്തില്‍ അദ്ദേഹത്തിന്റെ ഏക സുഹൃത്ത് ഞാനാണെന്ന് എന്നോട് പറയുകയും ചെയ്തു. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോ?’- മുകേഷ് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments