HomeCinemaMovie Newsഎന്താണ് മമ്മൂട്ടിയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം ? ആ രഹസ്യം മമ്മൂട്ടിയുടെ പേർസണൽ കുക്ക് വെളിപ്പെടുത്തുന്നു

എന്താണ് മമ്മൂട്ടിയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം ? ആ രഹസ്യം മമ്മൂട്ടിയുടെ പേർസണൽ കുക്ക് വെളിപ്പെടുത്തുന്നു

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിലും കൃത്യവും ചിട്ടയുമാര്‍ന്ന ഭക്ഷണരീതിയാണെന്നാണ് പൊതുവെയുള്ള സംസാരം. കിട്ടുന്നതെന്തും വാരിവലിച്ചുകഴിക്കാതെ മിതമായ ഭക്ഷണശീലമാണ് താന്‍ പിന്തുടരാറുള്ളതെന്ന് മുമ്ബ് മമ്മൂട്ടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേഴ്സണല്‍ കുക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഭക്ഷണ രഹസ്യമാണ് പേഴ്സണല്‍ കുക്കായ ലെനീഷ് വെളിപ്പെടുത്തിയത്. ഗൃഹലക്ഷ്മി വാരികയോട് സംസാരിക്കുകയായിരുന്നു ലെനീഷ്. തുറുപ്പുഗുലാന്‍ എന്ന ചിത്രം മുതല്‍ മമ്മൂട്ടിക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നത് ലെനീഷാണ്.

ഓട്സിന്റെ കഞ്ഞിയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങളും മുട്ടയുടെ വെള്ളയും. ഇതിനൊപ്പം തലേദിവസം വെള്ളത്തിലിട്ടുവെച്ച്‌ തൊലികളഞ്ഞ പത്ത് ബദാം. ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങ ചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്ബ്, തിരുത ഇവയിലേതെങ്കിലുമാണ് ഇഷ്ടം. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച്‌ കറിവെച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്. കുരുമുളക്പൊടി വിതറിയ പച്ചക്കറി സാലഡ്- ഇത്രയുമാണ് ഉച്ചഭക്ഷണം.

വൈകീട്ട് കട്ടന്‍ചായ മാത്രം കുടിക്കും. രാത്രി ഗോതമ്ബിന്റേയോ ഓട്സിന്റേയോ മൂന്ന് ദോശ കഴിക്കും. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍കറിയാണ് ഒപ്പം കഴിക്കുക. അതില്ലെങ്കില്‍ ചമ്മന്തി. ശേഷം മഷ്റൂം സൂപ്പ് കഴിക്കും. ലെനീഷ് പറയുന്നു. ഭക്ഷണം ലൊക്കേഷനില്‍ എത്തിക്കുന്നതാണ് മമ്മൂക്കയ്ക്ക് ഇഷ്ടമെന്ന് ലെനീഷ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments