HomeCinemaMovie Newsനടി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല, ദിലീപിനെ കുടുക്കിയതാണ്, സഹപ്രവർത്തകരുടെ മനസ്സിലിരിപ്പ് മറ്റൊന്നാണ്; തുറന്ന്...

നടി പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല, ദിലീപിനെ കുടുക്കിയതാണ്, സഹപ്രവർത്തകരുടെ മനസ്സിലിരിപ്പ് മറ്റൊന്നാണ്; തുറന്ന് പറഞ്ഞ് മാല പാര്‍വതി

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചു. ഇപ്പോഴിതാ, സംഭവത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് നടി മാല പാര്‍വതി. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന് മാല പാര്‍വതി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ‘പുറത്താക്കും എന്നു പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിലും ആ തീരുമാനം പെട്ടെന്ന് തന്നെ മരവിപ്പിക്കുകയായിരുന്നു. പക്ഷേ അക്കാര്യം ആരെയും അറിയിച്ചില്ല. അവിടെയാണു സംഘടനയ്ക്കു തെറ്റുപറ്റിയത്. ആ തീരുമാനം മരവിപ്പിച്ചു തല്‍ക്കാലം അടുത്ത പൊതുയോഗത്തില്‍ ചര്‍ച്ചയാകാം എന്നു പോലും പറഞ്ഞിരുന്നില്ല.’

അതോടൊപ്പം, നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയതാണന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകളാണ് അമ്മയില്‍ ഉള്ളതെന്ന് നടി പറയുന്നു. എന്തോ ഒരു അജണ്ടയുടെ ഭാഗമായി ദിലീപിനെ കുടുക്കിയതാണ്, മാധ്യമങ്ങള്‍ ദിലീപിനെ കുറിച്ച്‌ കുറേ കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നതാണെന്നാണ് ഇവരുടെ വാദം. ആക്രമിക്കപ്പെട്ട നടി പോലും ദിലീപ് ആണ് ഇതു ചെയ്തതെന്നു പറഞ്ഞിട്ടില്ലല്ലോ…പിന്നെങ്ങനെ വിശ്വസിക്കും എന്നു ചിന്തിക്കുന്ന കുറേയധികം പേരുണ്ടെന്ന് മാല പാര്‍വതി തുറന്നു പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments