HomeCinemaMovie Newsലൂസിഫറിൽ യഥാർത്ഥത്തിൽ മോഹൻലാൽ ആരാണ് ? ആ രഹസ്യം ഇതാ ഒടുവിൽ മമ്മൂട്ടി പുറത്തുവിടുന്നു;...

ലൂസിഫറിൽ യഥാർത്ഥത്തിൽ മോഹൻലാൽ ആരാണ് ? ആ രഹസ്യം ഇതാ ഒടുവിൽ മമ്മൂട്ടി പുറത്തുവിടുന്നു; വീഡിയോ

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സ്റ്റീഫന്‍ നെടുംപള്ളി എന്ന നായകകഥാപാത്രത്തിന്റെ അംബാസഡര്‍ കാറും ടീസറില്‍ വന്നു പോകുന്നു. ‘ചെയ്ത പാപങ്ങള്‍ക്ക് അല്ലെ അച്ചാ കുമ്ബസാരിക്കേണ്ടത് ഉള്ളു…ചെയ്യാന്‍ പോകുന്ന പാപത്തിന് പറ്റില്ലല്ലോ’- ഇതാണ് ടീസറില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ്.

ടീസര്‍ പുറത്തുവന്നതോടെ മോഹന്‍ലാല്‍ നായകനാണോ വില്ലനാണോ എന്ന സംശയത്തിലാണ് ആരാധകര്‍. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹന്‍ലാലിന്റെ ചെറിയൊരു ലുക്ക് മാത്രമാണ് ടീസറില്‍ കാണിക്കുന്നത്. 45 സെക്കന്‍ഡുള്ള ടീസര്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുമെന്ന് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments