HomeCinemaMovie Newsപാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് സെൽഫി എടുത്ത  മലയാളത്തിലെ ആ പ്രമുഖ നടന്‍...

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് സെൽഫി എടുത്ത  മലയാളത്തിലെ ആ പ്രമുഖ നടന്‍ ആരെന്നറിയാമോ? 

ഒറ്റപ്പാലം: പാലക്കാട് നിന്ന് വരുന്ന ഈ വാര്‍ത്ത അല്‍പം ഞെട്ടിയ്ക്കുന്നതാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ മലയാലയത്തിലെ ഒരു നടൻ നഗ്നത പ്രദര്‍ശനം നടത്തി എന്നാണു റിപ്പോർട്ടുകൾ. സിനിമാപാരമ്പര്യമുള്ള തൃശൂര്‍ ജില്ലക്കാരനായ നടനാണ് ഇത് ചെയ്തത് എന്നാണ് വിവരം. ഒട്ടേറെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് കക്ഷി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്താണ് സംഭവം. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു സിനിമ നടന്റെ ‘പ്രദര്‍ശനം’. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ഈ നടന്റെ പേരിലുള്ള കാര്‍നമ്ബറില്‍ എത്തിയ ആളാണ് പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് നഗ്ന സെല്‍ഫി എടുത്തതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍, നടന്‍ തന്നെയാണോ കാറില്‍ നിന്നും ഇറങ്ങിയ വ്യക്തിയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

 

 

 

അതിനിടെ പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം കൂടുതല്‍ വിവാദത്തിലായി. ഇക്കഴിഞ്ഞ 27ന് പാലക്കാട് പത്തിരിപ്പാലയില്‍ വച്ചാണ് സംഭവം. അവിടുത്തെ ഒരു പ്രമുഖ സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി സെല്‍ഫി എടുക്കുന്നതിനിടെ സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നുമാണ് പരാതി. പെണ്‍കുട്ടികള്‍ തന്നെയാണ് ഈ പരാതി പൊലീസിന് നല്കിയത്. പരാതി പൊലീസിന് നല്‍കിയ പെണ്‍കുട്ടികളിലൊരാളാണ് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂള്‍ അധികൃതരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഇടപെട്ട് പരാതി നല്‍കിയിട്ടും ഒറ്റപ്പാലം പൊലീസ് സംഭവത്തില്‍ കേസെടുത്തിരുന്നില്ല. മാത്രമല്ല വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്കു നല്‍കാതെ മൂടിവയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യാന്‍ കാരണം ഈ നടന്റെ പേര് ഇതില്‍ ഉള്‍പ്പെട്ടതു കൊണ്ടാണെന്നാണ് ആരോപണം.

 

 

 

തൃശൂര്‍ നമ്ബര്‍ കാറുമായത്തെി ഡ്രൈവര്‍ സീറ്റിലിരുന്ന് കുട്ടികള്‍ അടുത്തത്തെിയപ്പോള്‍ നഗ്നത കാണിച്ച്‌ ഇയാള്‍ സെല്‍ഫി എടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടികള്‍ ബഹളം വെക്കുകയായിരുന്നു. സമീപവാസികള്‍ ഓടിക്കൂടുന്നതു കണ്ട കാര്‍ വേഗത്തില്‍ ഓടിച്ചു പോകുകയും ചെയ്തു. കാര്‍ നമ്ബറുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോഴാണ് ഇത് മലയാളത്തിലെ പ്രമുഖ നടന്റേതാണെന്നു വ്യക്തമായത്. രക്ഷിതാക്കള്‍ക്കൊപ്പം പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ ഒറ്റപ്പാലം പൊലിസ് സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴോടെ വിളിക്കുകയും ഉടന്‍ ചെല്ലണമെന്നും ഇല്ലെങ്കില്‍ വനിതാപൊലീസ് വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ പരാതിപ്പെട്ടത്. പൊലീസിന്റെ ഫോണ്‍കോള്‍ വന്നതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തക്ക സമയത്ത് വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന പേരില്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ കുട്ടികളെ പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

സഹോദരിയുടെ മകനായ പത്താം ക്ലാസുകാരനൊപ്പമുള്ള യുവതിയുടെ ലൈംഗിക ദൃശ്യങ്ങൾ ലഭിച്ചത് ഗൾഫിലിരിക്കുന്ന ഭർത്താവിന് !

നിങ്ങൾ ഈ സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ് !

രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? ശരീരത്തിന്റെ അവസ്ഥ ഇതാവാം !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments