നിങ്ങൾ കൗമാരക്കാരിയല്ല, ആന്റിയാണ്; ആരാധികയുടെ കമന്റിന് കരീന കപൂറിന്റെ വികാരഭരിതമായ മറുപടി ഇങ്ങനെ:

243

അമ്മയായതിന് ‍ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കരീന കപൂർ വീണ്ടും സിനിമയിലേക്ക് തിരിച്ച്‌ വരുകയാണ്. എന്നാല്‍ കരീനയുടെ തിരിച്ച്‌ വരവിനെ വിമര്‍ശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയിലാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ട്രോളുകളും ചര്‍ച്ചയായത്. പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടയില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അര്‍ബാസ് ഖാന്‍ ഉന്നയിക്കുകയായിരുന്നു.
‘നിങ്ങളൊരു ആന്റിയാണ്, കൗമാരക്കാരിയെപോലെ പെരുമാറരുത്’ എന്നായിരുന്നു കരീനയെക്കുറിച്ച്‌ ഒരു വ്യക്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കമന്റ്. കരീന തന്നെയാണ് കമന്‍്റ് വായിച്ചത്. ഇതിനെതിരെ വികാരഭരിതമായ മറുപടിയാണ് കരീന പറഞ്ഞത്.

‘ആളുകള്‍ ചിന്തിക്കുന്നത് സെലിബ്രിറ്റികള്‍ക്ക് വികാരങ്ങളൊന്നും ഇല്ലായെന്നാണ്. സെലിബ്രിറ്റികളുടെ വികാരങ്ങളെപറ്റി ആളുകള്‍ക്ക് ചിന്തയില്ല. നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാടെന്നും,’ കരീന പ്രതികരിച്ചു.