താൻ നിരവധിതവണ പീഡിപ്പിക്കപ്പെട്ടെങ്കിലും അതൊന്നും മീ ടു വിന്റെ പരിധിയിൽ വരില്ല; കാരണം….വെളിപ്പെടുത്തലുമായി കങ്കണ റാവത്ത്

22

ഷൂട്ടിംഗ് സെറ്റുകളില്‍ താന്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായ വെളിപ്പെടുത്തലുമായി കങ്കണ റാവത്ത്. എന്നാല്‍ അതൊന്നും മീ ടുവിന്റെ പരിധിയില്‍ വരില്ല. കാരണം പീഡനങ്ങളെല്ലാം ലൈംഗീകമായി സംഭവിക്കുന്ന ഒന്നല്ല. ഈഗോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അപമാനിക്കലുമെല്ലാം ഒരു തരത്തിലുള്ള പീഡനം തന്നെയാണ്.-കങ്കണ പറയുന്നു.

സെറ്റില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ചില നായകന്മാര്‍ അവസാന നിമിഷം സിനിമയില്‍ നിന്നൊഴിവാക്കി അപമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. താന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന്‍ ചടങ്ങുകള്‍ക്ക് വിളിക്കാതിരിക്കുകയും തന്റെ ശബ്ദം അനുവാദമില്ലാതെ മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിലര്‍. തെറ്റായ തീയ്യതികള്‍ നല്‍കി അവസരം നഷ്ടപ്പെടുത്തിയ ചിലരും ഇക്കൂട്ടത്തിലുണ്ടെന്നും കങ്കണ പറയുന്നു.