HomeCinemaMovie News'അമ്മ' പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ഇന്നസെന്റ് ഒളിയമ്പുമായി മമ്മൂട്ടിക്കെതിരെ; കിടിലൻ തിരിച്ചടിയുമായി മമ്മുക്കയും; 'അമ്മ യോഗത്തിൽ ഇന്നു...

‘അമ്മ’ പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ ഇന്നസെന്റ് ഒളിയമ്പുമായി മമ്മൂട്ടിക്കെതിരെ; കിടിലൻ തിരിച്ചടിയുമായി മമ്മുക്കയും; ‘അമ്മ യോഗത്തിൽ ഇന്നു നടന്നത്….

എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ശനിയാഴ്ച വൈകുന്നേരം അമ്മയുടെ എക്സീക്യൂട്ടിവ് യോഗവും ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ജനറല്‍ ബോഡിയുമാണ് ചേരുന്നത്. കൃത്യം പത്ത് മണിയോടെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. മമ്മൂട്ടി വരുമോ എന്ന കാര്യത്തെ കുറിച്ച്‌ ആശങ്ക നിലനിന്നിരുന്നെങ്കിലും മാസ് എന്‍ട്രിയുമായി മമ്മൂക്ക എത്തിയിരിക്കുകയാണ്.

ശനിയാഴ്ച ചേരുന്ന എക്സീക്യൂട്ടിവ് യോഗത്തിന് ശേഷം ഞായറാഴ്ച രാവിലെ അമ്മയുടെ അംഗങ്ങളെല്ലാവരും എത്തിചേര്‍ന്നിരുന്നു. പ്രാര്‍ത്ഥനയോട് കൂടി തന്നെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായി. സ്വാഗത പ്രസംഗം നെടുമുടി വേണുവായിരുന്നു. കുടുംബ യോഗമാണെന്നാണ് നെടുമുടി പരിപാടിയെ വിശേഷിപ്പിച്ചത്.

”ഈ വര്‍ഷത്തെ പ്രത്യേകതയുള്ളത് പുതിയ സാരഥികള്‍ ചുമതല ഏല്‍ക്കുകയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വളരെ അനുഗ്രഹ സാധാരണമായ പാടവത്തോടെ ഈ സംഘടനയെ നയിച്ച ശ്രീ ഇന്നസെന്റ് എത്ര നിര്‍ബന്ധിച്ചിട്ടും ഇനി തുടരാന്‍ ഇല്ലെന്ന് പറഞ്ഞ് കൊണ്ട് ഇത്തവണ സ്ഥാനം ഒഴിയുകയും ആ സ്ഥാനത്തേക്ക് പുതിയ പ്രസിഡന്റ് വന്നിരിക്കുകയാണ്. അതുപോലെ എക്‌സീക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പോവുകയും പുതിയ ആളുകള്‍ വരികയും ചെയ്തിരിക്കുകയാണ്” . അവര്‍ക്ക് ഇതുവരെ കൊടുത്ത് വന്നിരുന്ന പിന്തുണയും കൊടുക്കണമെന്ന്് നെടുമുടി പറയുന്നു.

ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

നിങ്ങളൊരു കാര്യം മനസിലാക്കാണം. ഞാനായിരുന്നു മമ്മൂട്ടിയെക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെ കൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പത് ശതമാനം സ്ത്രീകള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്‍പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്. പ്രസിഡന്റായത് കൊണ്ടുള്ള ഗുണം ഒരു എംപി ആയാപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉള്ള പ്രധാന ആളുകള്‍ക്ക് മനസിലാകുകയും എന്ന ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു…..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments